ബംഗളുരു: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ പരിശോധന ഫലം നെഗറ്റീവായി. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ബംഗളുരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നും അദ്ദേഹം നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post