എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ധീരതയ്ക്കുള്ള സൈനിക അവാർഡുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.മരണാനന്തര ബഹുമതിയായ കീർത്തിചക്ര ഒരാൾക്കും ശൗര്യചക്ര 9 സൈനികർക്കുമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്.ഈ തീരുമാനം ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഔദ്യോഗികമായി അംഗീകരിച്ചു. ജമ്മു-കശ്മീർ പോലീസിലെ ഹെഡ് കോൺസ്റ്റബിളായിരുന്ന അബ്ദുൽ റാഷിദ് കലാസിനാണ് കീർത്തിചക്ര ലഭിച്ചിരിക്കുന്നത്.സമാധാന കാലഘട്ടത്തെ ധീരമായ പോരാട്ടത്തിന് രാജ്യം നൽകുന്ന രണ്ടാമത്തെ ഉയർന്ന സൈനിക ബഹുമതിയാണ് കീർത്തിചക്ര.ജമ്മു കശ്മീരിലെ ലൈൻ ഓഫ് കണ്ട്രോളിൽ നടത്തിയ സൈനിക നീക്കത്തെ കണക്കിലെടുത്ത് ലെഫ്റ്റനന്റ് കേണൽ കൃഷൻ സിംഗ് റാവത്തിന് ശൗര്യചക്ര നൽകി ആദരിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
യുദ്ധേതര കാലഘട്ടത്തിൽ ശത്രുക്കൾക്കെതിരെ നടത്തുന്ന ധീരതയോടെ ആത്മത്യാഗത്തോടും കൂടിയുള്ള പോരാട്ടത്തിന് നൽകുന്ന മൂന്നാമത്തെ ഉയർന്ന സൈനിക ബഹുമതിയാണ് ശൗര്യചക്ര.ഹവീൽദാർ അലോക് കുമാർ ഡൂബെ, വിങ് കമാൻഡർ വിശാഖ് നായർ, ജമ്മുകാശ്മീർ പോലീസിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അമിത് കുമാർ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ സബ് ഇൻസ്പെക്ടർ മഹാവീർ പ്രസാദ് ഗോദാര, സിഐഎസ്എഫ് ഹെഡ്കോൺസ്റ്റബിൾ ഇറന്ന നായക, സിഐഎസ്എഫ് കോൺസ്റ്റബിൾ മഹേന്ദ്രകുമാർ പസ്വാൻ, സിഐഎസ്എഫ് കോൺസ്റ്റബിൾ സതീഷ് പ്രസാദ് കുഷ്വഹാ എന്നിവരാണ് ശൗര്യചക്ര ലഭിച്ച ബാക്കിയുള്ളവർ.
Discussion about this post