പാൽഘർ : കെമിക്കൽ ഫാക്ടറിയിൽ നടന്ന പൊട്ടിത്തെറിയിൽ രണ്ടു പേർ മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.താരാപൂർ മേഖലയിലെ നന്ദോലിയ കെമിക്കൽ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ഉഗ്രമായ പൊട്ടിത്തെറിയുടെ ശബ്ദം 10 കിലോമീറ്റർ ദൂരെ കേട്ടു.ഉടൻ തന്നെ രംഗത്തെത്തിയ അഗ്നിശമനസേനാ പ്രവർത്തകർ തീയണയ്ക്കുകയായിരുന്നു.പൊട്ടിത്തെറിയുടെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.








