ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതിയൊന്നും ഇല്ല. അദ്ദേഹം കോമയിൽ തുടരുകയാണെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വസിക്കുന്നതെന്നും ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി വ്യക്തമാക്കി.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രണബ് മുഖർജിയെ ഓഗസ്റ്റ് പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാൽ അണുബാധ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില ആശങ്കാജനകമായ അവസ്ഥയിലേക്ക് പോവുകയായിരുന്നു.
Discussion about this post