കൊച്ചി: ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐയ്ക്ക് മുന്നില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി കലാഭവന്‍ സോബി. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്നാണ് കലാഭവന്‍ സോബി അറിയിച്ചിരിക്കുന്നത്. ഈ പേരുകള്‍ താന്‍ നിലവില്‍ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല.
പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ എന്നാണ് നിലപാട്. പേരുകള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ ബ്രെയിന്‍ മാപ്പ് ചെയ്തോളൂ; അപ്പോള്‍ പേര് പറയാമെന്നാണ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് തന്നോടൊപ്പം പ്രകാശന് തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സിബിഐ തയാറാകുന്നത് എന്നാണ് മനസിലാക്കുന്നത്. നുണ പരിശോധന നടത്തുകയാണെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post