ന്യൂഡൽഹി : രാജ്യത്തെ സർവ്വകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 31നകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി.യു.ജി.സി എടുത്ത തീരുമാനം ശരി വച്ചു കൊണ്ടാണ് പരമോന്നത കോടതി ഈ വിധി പുറപ്പെടുവിച്ചത്.
പരീക്ഷണം നടത്തിയില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവി ആശങ്കയിലാക്കും എന്ന യുജിസിയുടെ നിരീക്ഷണം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.യുജിസി തീരുമാനം ശരി വച്ച കേന്ദ്ര സർക്കാർ, കോളേജുകൾ തുറക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ, സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണെങ്കിൽ, അക്കാര്യം സംസ്ഥാന സർക്കാരുകൾ യുജിസി അറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.









