ന്യൂഡൽഹി : ഡൽഹി കലാപത്തിനിടെ 26 വയസ്സുള്ള നിയമ വിദ്യാർത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുസ്തഖീമിനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ടിട്ടുള്ള മുസ്തഖീമെന്ന സമീർ സെയ്ഫി ഓൾഡ് മുസ്തഫാബാദ് സ്വദേശിയാണ്.ഫെബ്രുവരി 24 ന് ശിവ വിഹാറിലുള്ള രാജ്ധാനി പബ്ലിക് സ്കൂളിന് സമീപത്ത് വെച്ചാണ് രാഹുൽ സോളാങ്കിയെന്ന നിയമ വിദ്യാർത്ഥിയെ ഇയാൾ വെടിവെച്ചു കൊലപ്പെടുത്തിയത്. സെപ്റ്റംബർ 3 ന് മുസ്തഖീമിനെ അറസ്റ്റ് ചെയ്തുവെന്നും ഇയാളിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളതെന്നും അധികൃതർ അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഫാറൂഖിയ മസ്ജിദിനു സമീപം പ്രതിഷേധിക്കാനെത്തിയ മുസ്തഖീം വീട്ടിൽ നിന്നും പാൽ വാങ്ങുന്നതിനായി പുറത്തിറങ്ങിയ രാഹുലിനു നേരെ യാതൊരു പ്രേരണയുമില്ലാതെയാണ് വെടിയുതിർത്തത്. ഗാസിയാബാദിലുള്ള ഒരു സ്വകാര്യ നിയമകലാലയത്തിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട രാഹുൽ സോളാങ്കി.
Discussion about this post