മഥുര: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന് കുഞ്ഞ് പിറന്നു. ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയില്‍ ആണ് മേഘ ശുക്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.
ഓഗസ്റ്റ് ഏഴിന് രാത്രിയാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 190 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരടക്കം ഇരുപതിലേറെ പേര് അപകടത്തില്‍ മരിച്ചു.
കുഞ്ഞ് ജനിച്ചത് ജീവിതത്തില്‍ വീണ്ടും സന്തോഷം നിറച്ചെന്ന് മേഘ പറഞ്ഞു. കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണെന്നും കുഞ്ഞിലൂടെ അഖിലേഷ് ജീവിക്കുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
Discussion about this post