ഗോരഖ്പൂരിലെ 300 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി ഉദ്ഘാടനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.പൂർവാഞ്ചലിലെ ജനങ്ങൾക്കായി നിർമിച്ച 300 കിടക്കകളുള്ള ഈ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ തനിക്കു വളരെയധികം സന്തോഷമുണ്ടെന്ന് ഉദ്ഘാടന ചടങ്ങിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ആശുപത്രി നിർമിക്കാൻ മുന്നിട്ടിറങ്ങിയ ബിആർഡി മെഡിക്കൽ കോളേജ് അധികൃതർക്ക് ട്വിറ്ററിലൂടെ യോഗി ആദിത്യനാഥ് നന്ദിയറിയിച്ചു.
അതേസമയം, കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് കേന്ദ്രം പുറത്തു വിട്ടിട്ടുള്ള മാർഗനിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.മാത്രമല്ല, കോവിഡ് -19 എന്ന മഹാമാരി ലോകത്തെ മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഈ സമയത്തും കൃത്യമായ രീതിയിൽ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ യോഗി ആദിത്യനാഥ് പ്രശംസിക്കുകയും ചെയ്തു.
Discussion about this post