ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച ഡൽഹി കലാപത്തിന്റെ ആസൂത്രകരിൽ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവും.ഫെബ്രുവരിയിൽ നടന്ന ഡൽഹി പോലീസിന്റെ സപ്ലിമെന്ററി ചാർജ് ഷീറ്റിലാണ് ഇവരുടെ പേരുകളുള്ളത്.
ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്ററി ഫിലിം നിർമ്മാതാവ് രാഹുൽ റോയ്, പ്രശസ്ത സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് തുടങ്ങിയ പ്രമുഖരുടെ പേരും ചാർജ് ഷീറ്റിലുണ്ട്.പൗരത്വ ഭേദഗതി നിയമം ഇസ്ലാംവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും സിഎഎ വിരുദ്ധ കലാപകാരികളോട് അക്രമത്തിന്റെ ഏതറ്റം വരെയും പോകാനും ഇവർ ആഹ്വാനം ചെയ്തതിന് തെളിവുകളുണ്ട്. ഇന്ത്യൻ സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായി ഡൽഹി പൊലീസ് വെളിപ്പെടുത്തുന്നു.ഫെബ്രുവരി 23 മുതൽ 26 വരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.581 പേർക്ക് കലാപത്തിൽ പരിക്കേറ്റു. ഇവരിൽ 97 പേർക്കും വെടിയേറ്റാണ് പരിക്ക്.
Discussion about this post