ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ 17 എം പിമാർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് എം പിമാർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചവരിൽ 12 പേർ ബിജെപി അംഗങ്ങളാണ്. ഇതിലൊരാൾ മീനാക്ഷി ലേഖി എം പിയാണ്. വൈ എസ് ആർ കോൺഗ്രസ്സിന്റെ രണ്ട് എം പിമാരും ശിവസേന, ആർ എൽ പി, ഡി എം കെ എന്നീ പാർട്ടികളുടെ ഓരോ അംഗങ്ങളും രോഗം ബാധിച്ചവരുടെ കൂട്ടത്തിൽ പെടുന്നു.
സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി പാര്‍ലമെന്റ് മന്ദിരത്തിൽ വെച്ച് തന്നെയാണ് ലോക്‌സഭാ എംപിമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്.








