കൊച്ചി : നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നാംതവണയാണ് എൻഐഎ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറിലധികം നീണ്ടു.
സ്വപ്നയെ ഒപ്പമിരുത്തി ശിവ ശങ്കറിനെ ചോദ്യം ചെയ്യുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളെ കഴിഞ്ഞ ദിവസമാണ് വിശദമായ അന്വേഷണത്തിന് കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന് ഭാഗമായി ശിവശങ്കറിനേയും സ്വപ്നയേയും ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യൽ കേസിൽ നിർണായകമാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ കഴിഞ്ഞ ആഴ്ച ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചിരുന്നു. 2000 ജിബി വരുന്ന ഡിജിറ്റൽ രേഖകളാണ് പരിശോധിച്ചത്. ഇരുവരുടേയും ലാപ്ടോപ് മൊബൈൽഫോൺ എന്നിവയിൽ നിന്നും ശേഖരിച്ച രേഖകളാണ് ഇവ. ഈ പശ്ചാത്തലത്തിലായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക. ഒരുതവണ എൻഐഎ സംഘത്തിന്റെ ചോദ്യംചെയ്യൽ രാത്രി വരെ നീണ്ടു നിന്നിരുന്നു.
Discussion about this post