കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവളളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫൈസല്‍ എം.ഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് പരിശോധന നടത്തി. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം ആശുപത്രിയമായി ബന്ധപ്പെട്ട് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും കസ്റ്റംസ് പരിശോധിക്കുന്നത്.
കൊച്ചിയില്‍ കസ്റ്റംസ് ചോദ്യം ചെയ്യുന്ന ഫൈസല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തില്‍ വര്‍ഷങ്ങളായി ഫൈസലിന് ബന്ധമുണ്ടെന്നും കസ്റ്റംസ് സൂചന ലഭിച്ചിട്ടുണ്ട്.
റമീസ്, ഫൈസല്‍ ഫരീദ് തുടങ്ങിയവരെ ചോദ്യം ചെയ്തതിലൂടെയാണ് കാരാട്ട് ഫൈസലിലേക്കും അന്വേഷണം എത്തിയത്.
Discussion about this post