കൊച്ചി : 90 ദിവസത്തിനുള്ളിൽ 350 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ റെക്കോർഡ് കരസ്ഥമാക്കി കേരളത്തിൽ നിന്നൊരു പെൺകുട്ടി. കൊച്ചിയിലെ ഇളമക്കരയിലുള്ള ആരതി രഘുനാഥ് എന്ന പെൺകുട്ടിയാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കിയത്. എംഇഎസ് കോളേജിലെ രണ്ടാം വർഷ എംഎസ്സി ബയോകെമിസ്ട്രി വിദ്യാർത്ഥിയാണ് ആരതി.
ലോക്ക്ഡൗൺ കാലഘട്ടത്തിലാണ് ആരതി ഇത്രയുമധികം ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കിയത്. ഓൺലൈൻ ക്ലാസ്സുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തത് കോളേജിലെ അധ്യാപകനായിരുന്നുവെന്നും ഒപ്പം കോളേജ് പ്രിൻസിപ്പൽ അജിംസ് പി.മുഹമ്മദിന്റെ എല്ലാ വിധ പിന്തുണയുമുണ്ടായിരുന്നുവെന്നും ആരതി വ്യക്തമാക്കി. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്ക് (ഡിടിയു), യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡർ, യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗൻ, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ എന്നീ യൂണിവേഴ്സിറ്റികളുടെയുൾപ്പെടെ കോഴ്സുകളാണ് 90 ദിവസംകൊണ്ട് ആരതി പൂർത്തിയാക്കിയത്.
Discussion about this post