ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരുടെയും രോഗം പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ട്വിറ്ററിൽ ഡൊണാൾഡ് ട്രംപിനെ ടാഗ് ചെയ്താണ് തന്റെ സുഹൃത്ത് എത്രയും വേഗം കോവിഡിൽ നിന്നും മുക്തി നേടട്ടെയെന്ന് അദ്ദേഹം ആശംസിച്ചത്. ഇന്നു രാവിലെ ട്രംപ് ട്വിറ്ററിലൂടെ തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തു വിടുകയായിരുന്നു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രാജ്യത്തെ കോവിഡ് മരണം രണ്ട് ലക്ഷം കവിഞ്ഞതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Discussion about this post