ന്യൂഡൽഹി : ഡൽഹിയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടിരുന്ന 4 കാശ്മീരി യുവാക്കളെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടി. പുൽവാമ നിവാസിയായ അൽത്താഫ് അഹമ്മദ് ദർ (25), ഷോപ്പിയാൻ നിവാസികളായ ഇഷ്ഫാഖ് മജീദ് കോക്ക (28), ആഖിബ് സാഫി(22) എന്നിവരെയാണ് പിടികൂടിയതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡിസിപി പ്രമോദ് സിങ് കുശ്വാ പറഞ്ഞു.
ഇൻസ്പെക്ടർമാരായ സുനിൽ രാജെയ്ൻ, രവീന്ദർ ജോഷി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സെൻട്രൽ ഡൽഹിയുടെ ഐടിഒ ഭാഗത്തു നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റവാളികളിൽ നിന്നും 4 അത്യാധുനിക തോക്കുകളും നൂറ്റിയിരുപതോളം വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ ബുർഹാൻ കോക്കയെന്ന ഭീകരന്റെ സഹോദരനാണ് ഡൽഹി പോലീസ് പിടികൂടിയ ഇഷ്ഫാഖ് മജീദ് കോക്ക. ഭീകര സംഘടനയായ അൽ -ഖ്വയ്ദയുടെ ശാഖയായ അൻസാർ ഖജ്വത് ഉൽ ഹിന്ദിന്റെ മുൻ തലവനായിരുന്നു ബുർഹാൻ കോക്ക. ഏപ്രിൽ 29 നാണ് ഇയാളെ ഷോപ്പിയാനിലെ മെൽഹോറയിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തുന്നത്.
Discussion about this post