ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യയുടെ കരുത്തരായ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിനെ നേരിടാനാവാതെ കുഴയുന്ന ചൈനീസ് സൈന്യം പാകിസ്ഥാൻ സൈനികരെ കൂലിക്കെടുക്കുന്നതായി റിപ്പോർട്ടുകൾ. ചൈന ഇന്ത്യൻ സുരക്ഷാസേനയെ നേരിടുന്നതിനായി പാക് സേനയുടെ സഹായം തേടിയ വിവരം തെളിവ് സഹിതം പുറത്തു വിട്ടത് ഒരു ചൈനീസ് മാധ്യമപ്രവർത്തകനാണ്.
https://www.facebook.com/braveindianews/videos/353329169205628/
ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ചൈനീസ് സൈനികർക്കൊപ്പം താടിവച്ച, ഉയരംകൂടിയ, ഇരുണ്ട നിറമുള്ള ഒരു സൈനികനെ കാണാനാവും. ശരീര പ്രകൃതിയിൽ മറ്റു ചൈനീസ് സൈനികരുമായി യാതൊരു സാമ്യവും ഈ സൈനികന് ഇല്ലാത്തതിനാൽ ഇയാൾ പാക്കിസ്ഥാനിയാണെന്നാണ് മാധ്യമപ്രവർത്തകന്റെ വിലയിരുത്തൽ. ഈ മേഖലയിലെ വിദഗ്ധരും ഇതിനു സമാനമായ നിരീക്ഷണമാണ് നൽകുന്നത്. ലഡാക്കിലെ പ്രതികൂല കാലാവസ്ഥയേയും ഇന്ത്യൻ സുരക്ഷാ സേനയുടെ ബലിഷ്ഠമായ കരങ്ങളെയും ഒരുപോലെ ഭയക്കുന്ന ചൈനയെ സഹായിക്കുന്നതിനായാണ് പാക് സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എസ്റ്റാബ്ലിഷ്‌മെന്റ് 22 എന്നറിയപ്പെടുന്ന സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, ഉയരങ്ങളിലെയും ചെങ്കുത്തായ മലനിരകളിലെയും യുദ്ധമുറകളിൽ വിദഗ്ധരാണ്.
ഇന്ത്യയ്ക്കെതിരെയുള്ള ഏതെങ്കിലും പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ സഹായം നൽകിയാൽ ഒരിക്കൽ കൂടി ഇന്ത്യയുടെ കരുത്ത് പാകിസ്ഥാൻ അറിയുമെന്ന് തീർച്ചയാണ്.
Discussion about this post