ബംഗലൂരു: കർണ്ണാടക കോൺഗ്രസ്സ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ് തുടരുന്നു. ഇവിടെ നിന്നും 50 ലക്ഷം രൂപ പിടികൂടിയതായി സിബിഐ അറിയിച്ചു.
സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഡി.കെ. ശിവകുമാര്‍, സഹോദരന്‍ ഡി.കെ. സുരേഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ്. കര്‍ണാടകയിലെ ദൊഡ്ഡലഹള്ളി, കനകപുര, സദാശിവ നഗര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിബിഐ റെയ്ഡ് പുരോഗമിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സമെന്റ് നടത്തിയ അന്വേഷണത്തില്‍ ഡി.കെ ശിവകുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തത്. ശിവകുമാറിനെതിരായ അഴിമതിക്കേസിൽ അന്വേഷണം തുടരാൻ നേരത്തെ കർണ്ണാടക സർക്കാർ സിബിഐക്ക് അനുമതി നൽകിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളും റെയ്ഡിൽ സിബിഐ പരിഗണിക്കുന്നുണ്ട്.











