തിരുവനന്തപുരത്ത് നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെതിരെ കൂടുതല്‍ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. പണമിടപാട് സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
സന്ദീപ് നായര്‍ എന്‍ഐഎയ്ക്ക് നല്കിയ രഹസ്യമൊഴിയും കസ്റ്റംസ് തേടും. ഇതിനായി കസ്റ്റംസ് കോടതിയെ സമീപിക്കും. കാരാട്ട് ഫൈസല്‍ തിരുവനന്തപുരത്ത് വന്നതിനും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. 14-ാം തിയതിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും.
നേരത്തെ കേസില്‍ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നുവെങ്കിലും അറസ്റ്റ് ഇപ്പോള്‍ വേണ്ടെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണ്. സ്വര്‍ണക്കടത്തിന് കാരാട്ട് ഫൈസല്‍ നല്കിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post