തിരുവനന്തപുരം : ഈ വർഷത്തെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ‘ഒരു വിർജീനിയൻ വെയിൽകാലം’ എന്ന കൃതിയാണ് പുരസ്‌കാരത്തിനു അർഹമായത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപവുമാണ് അവാർഡ്.
ജഡ്ജിങ് കമ്മിറ്റിയിലെ അംഗങ്ങൾ ഡോ. കെ.പി മോഹനൻ ( സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ. മുകുന്ദൻ, പ്രൊഫ.അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു. ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അധ്യക്ഷത വഹിച്ചു.












