സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. വിദേശയാത്രകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. വിദേശയാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ശിവശങ്കറിനോടാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ശിവ ശങ്കര സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഈ മാസം ഇരുപത്തി മൂന്നാം തീയതി വരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവായത്.
വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് വിഭാഗം നോട്ടീസ് നൽകിയതിന്റെ തൊട്ടു പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണ ഏജൻസികൾ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് താൽക്കാലിക രക്ഷയ്ക്കായി ശിവശങ്കർ കോടതിയെ സമീപിച്ചത്.
Discussion about this post