കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തല്‍ക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഈ മാസം ഇരുപത്തെട്ടിന് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ അന്തിമവിധി വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്.
കസ്റ്റംസും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ സമര്‍പ്പിച്ചിട്ടുളള മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് 28ന് അന്തിമവിധിവരുന്നത്.
കഴിഞ്ഞദിവസം എന്‍ ഐ എ രജിസ്റ്റര്‍ചെയ്ത കേസില്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ശിവശങ്കറിനെ ഇപ്പോള്‍ പ്രതിചേര്‍ക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പാക്കിയത്.
Discussion about this post