ചെന്നൈ : രാജ്യത്ത് ഒരിടത്തും ബി.ജെ.പിക്കു ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന മുതിർന്ന നേതാവ് കപിൽ സിബലിന്റെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം. ട്വിറ്ററിലൂടെയായിരുന്നു കാർത്തിയുടെ പ്രതികരണം.
ആത്മപരിശോധനയ്ക്കും ആശയരൂപവത്കരണത്തിനും കൂടിയാലോചനയ്ക്കും പ്രവർത്തനത്തിനും നമുക്ക് സമയമായിരിക്കുന്നുവെന്നാണ് കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റിനൊപ്പം കപിൽ സിബലിന്റെ അഭിമുഖവും കാർത്തി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിനെ ടാഗ് ചെയ്തതാണ് കപിൽ സിബലിന്റെ അഭിമുഖവും ട്വീറ്റും കാർത്തി പങ്കുവെച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള ലോകസഭാംഗം കൂടിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനായ കാർത്തി. അദ്ദേഹം പ്രതിനിധീകരിക്കുന്നത് ശിവഗംഗ മണ്ഡലത്തെയാണ്.
ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ബീഹാറിൽ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബിജെപിക്ക് ബദലായി ജനങ്ങൾ കോൺഗ്രസിനെ കണക്കാക്കിയില്ലെന്ന് കപിൽ സിബൽ പറഞ്ഞത്. “ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ഞങ്ങൾ തോറ്റു. അവിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ഞങ്ങൾക്കായിരുന്നില്ല. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ചില സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ രണ്ട് ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്”- കപിൽ സിബൽ അഭിമുഖത്തിൽ വ്യക്തമാക്കി.
It’s time we introspect, ideate, consult & act @INCIndia https://t.co/Rz4mtA6eu1
— Karti P Chidambaram (@KartiPC) November 16, 2020
Discussion about this post