ഷക്കർപൂർ: തലസ്ഥാനത്ത് ഖാലിസ്ഥാൻ മയക്കുമരുന്ന് മാഫിയയും ഡൽഹി പോലീസും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. ഷക്കർപ്പൂരിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു കാറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചു പേരടങ്ങിയ സംഘത്തെ പോലീസ് പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയതാണ്.
ഇവർ ഡൽഹിയിൽ എത്തുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ വഴിയരികിൽ കാത്തു നിന്നത്. പോലീസുകാർ പരിശോധനയ്ക്ക് മുതിർന്നതോടെ അക്രമികൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിവെച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ശക്തമായി തിരിച്ചടിച്ചതോടെ അക്രമികൾ കീഴടങ്ങുകയായിരുന്നു.
പഞ്ചാബിൽ നിന്നും തലസ്ഥാനത്തേക്ക് മയക്കുമരുന്ന് കടത്തുന്ന ഖാലിസ്ഥാൻ തീവ്രവാദികളുടെ മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post