മോറെ: മണിപ്പൂരിൽ ഇന്ത്യൻ സൈന്യത്തിന്റെ വൻ മയക്കുമരുന്ന് വേട്ട. അതിർത്തിയിൽ ഗ്രാമമായ മോറെയിൽ ആസാം റൈഫിൾസ് നടത്തിയ റെയ്ഡിലാണ് വൻ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
47 കോടി രൂപയുടെ ബ്രൗൺഷുഗറും സംസ്കരിക്കാത്ത ഹെറോയിനും അടക്കം മയക്കുമരുന്നിന്റെ നിരവധി വകഭേദങ്ങൾ റെയ്ഡിൽ പിടിച്ചെടുത്തു. ഇവയ്ക്കെല്ലാം കൂടെ ആകെ 167 കോടി രൂപ മൂല്യം വരും എന്നാണ് സൈന്യം കണക്കാക്കുന്നത്. ഇതോടൊപ്പം തന്നെ സ്വർണാഭരണങ്ങളും കറൻസി നോട്ടുകളും ഒരു തോക്കും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
മ്യാന്മാറിന്റെ അതിർത്തിയിലുള്ള ഗ്രാമത്തിൽ മയക്കുമരുന്ന് കടത്തു സജീവമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാദേശിക മയക്കുമരുന്നു വിപണ നിയന്ത്രിക്കുന്ന സംഘമാണ് പിടിയിലായത് എന്നാണ് അടുത്ത സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.








