ഡല്‍ഹി: സാമ്പത്തിക രംഗത്ത് രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക സൂചകങ്ങള്‍ ആശാവഹമാണ്. 2020-ല്‍ രാജ്യം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയി. സ്ഥിതിഗതികള്‍ വേഗം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപത്തിലടക്കം റെക്കോഡ് നിക്ഷേപമാണ് നടന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫിക്കി സമ്മേളനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ്. കാര്‍ഷിക മേഖലയില്‍ മാറ്റങ്ങളുണ്ടായി. കര്‍ഷകരുടെ ലാഭം മുടക്കിയ തടസങ്ങള്‍ ഇല്ലാതായി. കാര്‍ഷിക മേഖലയില്‍ വന്‍മാറ്റങ്ങള്‍ വന്നു. പുതിയ വിപണികള്‍ ഉണ്ടാകും. വിദേശനിക്ഷേപത്തില്‍ അടക്കം റെക്കോര്‍ഡ് നിക്ഷേപമാണ് ഉണ്ടായതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
കൊവിഡ് സാഹചര്യം രാജ്യത്ത് മെച്ചപ്പെട്ടിരിക്കുകയാണ്. പ്രതിസന്ധി കാലത്തെ പാഠങ്ങള്‍ ഭാവിയില്‍ കരുത്താകുമെന്നും ലോകത്തിന് ഇന്ത്യയിലുളള വിശ്വാസം വര്‍ദ്ധിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post