മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അധികാരത്തിന്റെ അന്തപ്പുര രഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപെന്ന് കെ. സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മരണത്തിലെ ദുരൂഹത അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നുവെന്നും സുരേന്ദ്രന് കുറിച്ചു.
നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് എസ്. വി പ്രദീപ് അന്തരിച്ചത്. പ്രദീപ് സഞ്ചരിച്ച ആക്ടീവ് സ്കൂട്ടറില്‍ പുറകില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു.
മനോരമ, കൈരളി, മംഗളം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മംഗളം ചാനല്‍ നടത്തിയ ഹണിട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും പിന്നീട് ദൃശ്യമാധ്യമരംഗം വിടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി യൂട്യൂബ് ചാനലുകളുടെ ഭാഗമായിരുന്ന പ്രദീപ് സ്വന്തമായി യൂട്യൂബ് ചാനല്‍ നടത്തിവരികയായിരുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
‘ആദരാഞ്ജലികള്‍. ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.’
https://www.facebook.com/KSurendranOfficial/posts/3604869832930960
Discussion about this post