ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയതെന്ന് പരാതി. ദ്വാരിക പ്രസാദ് മഹേശ്വരി എഴുതിയ 7 പതിറ്റാണ്ട് പഴക്കമുള്ള ‘വീര്‍ തും ബാദെ ചാലോ’ എന്ന കവിതയാണ് സ്വന്തം ഇഷ്ടപ്രകാരം രാഹുല്‍ വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
കവിതയിലെ മൂന്ന് വരികളാണ് രാഹുല്‍ സ്വന്തം ഇഷ്ടത്തിനു മാറ്റിയത്. ‘അത് ജല പീരങ്കികളായാലും, ആയിരം ചെന്നായ്ക്കളായാലും കൃഷിക്കാര്‍ മുന്നോട്ട് തന്നെ പോകണം (പ്രസ്ഥാനത്തിനൊപ്പം),’ ഇത്തരത്തിലാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. വികലമായ രീതിയില്‍ കവിത പങ്ക് വച്ചതിനെ വിമര്‍ശിച്ചാണ് ദ്വാരിക പ്രസാദിന്റെ കുടുംബം രംഗത്തെത്തിയത്. കവിതയുടെ യഥാര്‍ത്ഥ ചൈതന്യത്തെ പരിഹസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയെന്നാണ് കുടുംബത്തിന്റെ വിമര്‍ശനം.
‘ഇന്ത്യന്‍ പൗരന്മാരുടെ ഒരു തലമുറ തന്റെ പിതാവിന്റെ കവിതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ കവിത ഇത്തരത്തില്‍ വികലമാക്കിയത് കവിയുടെ ആത്മാവിനോടുള്ള അനീതിയാണ്, ഇതിന് രാഹുല്‍ ക്ഷമ ചോദിക്കണം ‘ ദ്വാരക പ്രസാദ് മഹേശ്വരിയുടെ മകനും ആഗ്ര കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. വിനോദ് കുമാര്‍ മഹേശ്വരി പറഞ്ഞു.
Discussion about this post