തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ഗായകനുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി സൂചനയുണ്ട്.
ആലപ്പുഴ ജില്ലയിൽ കായംകുളത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു ദ്രൗപദി ദമ്പതികളുടെ മകനാണ്. അറബിക്കഥ എന്ന സിനിമയിലെ ചോര വീണ മണ്ണിൽ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. അനാഥൻ, വലയിൽ വീണ കിളികൾ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ എന്നിവയാണ് പ്രശസ്തകവിതകൾ. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കാണാപ്പുറം നകുലൻ എഴുതി അനിൽ പനച്ചൂരാൻ പാടിയ കണ്ണീർക്കനലുകൾ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, ഭ്രമരം തുടങ്ങി നാൽപ്പതോളം സിനിമകൾക്ക് വേണ്ടി ഗാനം രചിച്ചിട്ടുണ്ട്.
Discussion about this post