ബെംഗളുരു: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് നായിക് അപകടത്തില്‍പ്പെട്ടു. കര്‍ണ്ണാടകയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യയും പേഴ്സണല്‍ സെക്രട്ടറിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.
Discussion about this post