ഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് 5,00,100 രൂപ സംഭാവന നല്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന് ദേശീയ തലത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു.
മകര സംക്രാന്തി ദിനത്തില്‍ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂര്‍ണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും. രാമഭക്തന്മാരുടെ പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന് സമിതി അറിയിച്ചിരുന്നു.
രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ കോടിക്കണക്കിന് രൂപ ട്രസ്റ്റിലേക്ക് എത്തിയിരുന്നു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയുമെല്ലാം സംഭാവന ലഭിച്ചിട്ടുണ്ട്.
Discussion about this post