അഗർത്തല: പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകുന്ന പദ്ധതിയുമായി ത്രിപുര സർക്കാർ. കിഷോരി സുചിത അഭിയാൻ പദ്ധതി പ്രകാരമാണ് നാപ്കിൻ നൽകുന്നത്. ആർത്തവ ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് സൗജന്യമായി സാനിറ്ററി നാപ്കിൻ നൽകുക.
ഇതുസംബന്ധിച്ച നിർദേശങ്ങൾക്ക് അംഗീകാരം നൽകിയതായി ത്രിപുര വിദ്യാഭ്യാസ മന്ത്രി രതൻ ലാൽ നാഥ് അറിയിച്ചു. ഈ പദ്ധതി പ്രകാരം 1,68,252 വിദ്യാർഥിനികൾക്കാണ് ആദ്യ ഘട്ടത്തിൽ സാനിറ്ററി നാപ്കിൻ ലഭ്യമാക്കുക.
മൂന്നരക്കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ത്രിപുര സർക്കാർ നീക്കി വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അറിയിച്ചു.







