പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്പി ബാലസുബ്രഹ്മണ്യം പദ്മവിഭൂഷണും, മലയാളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രക്ക് പദ്മഭൂഷണുും കൈതപ്രം ദാമോദരൻ സമ്പൂതിരു പദ്മശ്രീക്കും അർഹനായി. മരണാനന്തര ബഹുമതിയായിയാട്ടാണ് എസ്പിബിക്ക് പദ്മവിഭൂഷൺ നൽകുന്നത്.
101 പേരാണ് പദ്ശ്രീക്ക് അർഹരായത്.
റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്പി ബാലസുബ്രഹ്മണ്യം പദ്മവിഭൂഷണും, മലയാളത്തിന്റെ പ്രിയ പിന്നണി ഗായിക കെ എസ് ചിത്രക്ക് പദ്മഭൂഷണും ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരൻ സമ്പൂതിരി പദ്മശ്രീക്കും അർഹനായി. മരണാനന്തര ബഹുമതിയായിയാട്ടാണ് എസ്പിബിക്ക് പദ്മവിഭൂഷൺ നൽകുന്നത്.
എസ് പി ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെ ഏഴുപേർക്കാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് എസ്പിബിക്ക് പുരസ്കാരം. മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബേ, കലാകാരനായ സുദര്ശന് സാഹു, പുരാവസ്തു വിദഗ്ധന്‍ ബി ബി ലാല്‍ തുടങ്ങിയവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡിന് അര്‍ഹരായത്.
കെ എസ് ചിത്രയ്ക്ക് പുറമേ മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ( മരണാനന്തരം), സുമിത്ര മഹാജന്, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാന് ( മരണാനന്തരം) തുടങ്ങിയവരും പത്മഭൂഷണ്‍ അര്‍ഹരായി.
Discussion about this post