ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് അവതരണം തുടങ്ങി. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.
ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ വിഹിതം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
കേരളത്തില്‍ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപയുടെ പദ്ധതി. 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത നടപ്പാക്കും. ബംഗാളിന് 25,000 കോടി രൂപയുടെ പദ്ധതികള്‍.
മധുര-കൊല്ലം ഉള്‍പ്പെടെ തമിഴ്നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി രൂപ. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1967 കോടി രൂപ വകയിരുത്തി. മെട്രോ കാക്കനാടേക്ക് നീട്ടുന്നതിനാണ് കേന്ദ്ര സഹായം. ബംഗാളില്‍ 675 കിലോമീറ്റര്‍ ദേശീയപാതയ്ക്കാണ് 25,000 കോടി രൂപ വകയിരുത്തിയത്.












