ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. ബഡ്ജറ്റ് അവതരണം തുടങ്ങി.പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രണ്ട് വാക്‌സീനുകള്‍ കൂടി ഉടന്‍ വിപണിയിലെത്തുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിനു പുറമേ, രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറു വര്‍ഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കും.
വായു മലിനീകരണം ചെറുക്കാന്‍ 42 നഗര കേന്ദ്രങ്ങള്‍ക്കായി 2,217 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ആത്മനിര്‍ഭര്‍ ഭാരത് തുടരും. സ്വയംപര്യാപ്തതയില്‍ ഊന്നിയുള്ള പരിപാടികള്‍ തുടരും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവർക്ക് സഹായകരമായി. ജിഡിപിയുടെ 13 ശതമാനം ചിലവിട്ട് ആത്മനിർഭർ പാക്കേജുകൾ അവതരിപ്പിച്ചു എന്ന് ധനമന്ത്രി പറഞ്ഞു.
Discussion about this post