കണ്ണൂര്‍ : വിവാദ ആരോപണം പിന്‍വലിച്ച് സിഐടിയു നേതാവ്. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെ.പി.സഹദേവന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും സഹദേവന് അറിയിച്ചു. മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് പ്രസ്താവന നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമരത്തിനെതിരേ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം.
തമിഴ് തീവ്രവാദ സംഘടനകളാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്. സമരക്കാര്‍ക്ക് എല്ലാ സമയവും മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. ആരും സഹായിച്ചില്ലെങ്കില്‍ സമരക്കാര്‍ എവിടെ നിന്നും ഭക്ഷണവും വെള്ളവും കിട്ടിയെന്നും സഹദേവന് ചോദിച്ചിരുന്നു.
Discussion about this post