മൂന്നാര്‍ സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം വമര്‍ശനത്തിന് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.തെറ്റി ധാരണയുണ്ടാക്കുന്ന പ്രസ്താവനകള്‍ ട്രേഡ് യൂണിയന് നേതാക്കള്‍ നടത്തരുതെന്ന് അദ്ദേഹം അറിയിച്ചു.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി സെക്രട്ടറി കെ.പി.സഹദേവന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
തമിഴ് തീവ്രവാദ സംഘടനകളാണ് തൊഴിലാളികളെ സംഘടിപ്പിച്ചത്. സമരക്കാര്‍ക്ക് എല്ലാ സമയവും മൊബൈല്‍ വഴി നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. ആരും സഹായിച്ചില്ലെങ്കില്‍ സമരക്കാര്‍ എവിടെ നിന്നും ഭക്ഷണവും വെള്ളവും കിട്ടിയെന്നും സഹദേവന് ചോദിച്ചിരുന്നു.
Discussion about this post