ബംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ഒരിക്കല്‍കൂടി ബി.ജെ.പിയും ജെ.ഡിഎസും കൈകോര്‍ത്തു. ബി.ജെ.പി പിന്തുണയോടെ ജെ.ഡിഎസിന്റെ ബസവരാജ് ഹൊരട്ടിയെ (74) ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെ.ഡിഎസിന്റെ പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ നോട്ടീസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായ ചെയര്മാന് പ്രതാപ് ചന്ദ്ര ഷെട്ടി ഫെബ്രുവരി അഞ്ചിന് രാജിവെച്ചിരുന്നു.
അതേസമയം, ഗോവധ നിരോധന ബില്‍ കൗണ്‍സിലില്‍ പാസാക്കിയതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഡെപ്യുട്ടി ചെയര്മാന് തെരഞ്ഞെടുപ്പ് ഒഴിവാക്കി ചെയര്‍മാനെ പ്രഖ്യാപിച്ചത്. അതേസമയം ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് ജനുവരി 29ന് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എം.കെ. പ്രാണേഷ് ജെ.ഡിഎസ് പിന്തുണയില്‍ വിജയിച്ചിരുന്നു.
Discussion about this post