കൊച്ചി: ഡിസംബര്‍ നാലുമുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുന്ന 20-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഐഎഫ്എഫ്കെ)ത്തില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 15,000 ആയി വര്‍ധിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കഴിഞ്ഞതവണ 10,000 ആയിരുന്നു.
മേള സംബന്ധിച്ച് സിനിമാ സംഘടനകളുടെ പ്രതിനിധികളുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .അന്താരാഷ്ട്ര ചലച്ചിത്രരംഗത്തെ സാങ്കേതിക വിദഗ്ധരുമായി സംസ്ഥാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആശയവിനിമയം നടത്താനാവും വിധം വിവിധ വിഷയങ്ങളില്‍ ശില്‍പ്പശാലയും ഇക്കുറി ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തും തിരക്കഥ, എഡിറ്റിങ്, സംവിധാനം തുടങ്ങി വിവിധ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകും ശില്‍പ്പശാലകള്‍. ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് മാത്രമാകും പ്രവേശനം. പ്രതിനിധികളെ സിനിമാരംഗത്തുള്ള സംഘടനകള്‍ തെരഞ്ഞെടുക്കും.
Discussion about this post