Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

രേഷ്മയുടെ കൊലപാതകം ; ബന്ധു അരുണ്‍ മരിച്ച നിലയില്‍

അരുണ്‍ രാജകുമാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.

by Brave India Desk
Feb 23, 2021, 10:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി : പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ഥിനി രേഷ്മ (17) കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു കൂടിയായ പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അരുണും രേഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. അരുണ്‍ പിതാവിന്റെ അര്‍ദ്ധസഹോദരനായതിനാല്‍ രേഷ്മ ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സമീപത്തെ റിസോര്‍ട്ടിലെ സിസിടിവിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. കൊലപാതകത്തിനു മുന്‍പു തന്നെ അരുണ്‍ തന്റെ മൊബൈല്‍ ഫോണ്‍ ഒടിച്ചു കളഞ്ഞിരുന്നു. ഫോണിന്റെ ഭാഗങ്ങള്‍ പവര്‍ഹൗസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് പൊലീസിനു ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. അരുണ്‍ രാജകുമാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. വര്‍ഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും കത്തിലുണ്ട്. തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മള്‍ തമ്മില്‍ കാണില്ല എന്നും കത്തില്‍ പറയുന്നു.

 

Tags: TOPreshma murder
Share32TweetSendShare

Discussion about this post


Related News

‘പിണറായി സർക്കാർ നീതി നിഷേധിച്ചു‘; വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്ത് സമരം തുടരും

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

Next Post

കമൽ മട്ടാഞ്ചേരി ലോബിയുടെ പിണിയാളെന്ന് ആരോപണം; ചലച്ചിത്ര മേളയിൽ ദേശീയ പുരസ്കാര ജേതാവ് സന്തോഷ് രാമനും ക്ഷണമില്ല

Latest News

‘പിണറായി സർക്കാർ നീതി നിഷേധിച്ചു‘; വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് തലമുണ്ഡനം ചെയ്ത് സമരം തുടരും

‘ജാഗ്രത തുടരണം‘; മഹാമാരിയെ അതിജീവിക്കാൻ കർശനമായ നിരീക്ഷണം ആവശ്യമെന്ന് കേന്ദ്രം

ഇന്ന് ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിക്കാൻ വ്രതശുദ്ധിയോടെ സ്ത്രീജനങ്ങൾ

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News