തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സർക്കാർ അഴിമതിയിൽ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹർത്താൽ തുടങ്ങി. തീരദേശത്തെ ഫിഷ്ലാൻഡിങ് സെന്ററുകളും ഹാർബറുകളും അടച്ചും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ.
മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തമായാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്നും പിന്മാറിയിട്ടുണ്ട്. ഹർത്താൽ മീൻപിടുത്ത മേഖലയെ ബാധിക്കും.
Discussion about this post