പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിർമാണം ബിജെപി പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മുൻകാലങ്ങളിൽ എൻഡിഎയിൽ പ്രവർത്തിച്ചിരുന്ന പാർട്ടികളെ തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും പി.സി. ജോർജിനെ മുന്നണിയിലെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ച് സുരേന്ദ്രൻ പറഞ്ഞു.
read also: കുറ്റപത്രത്തിൽ ബിനീഷിന്റെ പേരില്ല; കോടിയേരി തിരിച്ചെത്തുന്നു?, സ്ഥിരീകരിക്കാതെ സിപിഎം
5 വർഷം വ്യവസായ മേഖലയിൽ എന്തു വളർച്ചയുണ്ടായി എന്നതിനെക്കുറിച്ചു സംസ്ഥാന സർക്കാർ ധവളപത്രം ഇറക്കണം. പുതിയ വ്യവസായ സംരംഭങ്ങൾ ഇവിടെയുണ്ടായിട്ടില്ല. കോവിഡ് കാലത്ത് ആന്ധ്ര, കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കു വ്യവസായങ്ങൾ വന്നപ്പോൾ കേരളത്തിൽ സമ്പൂർണ തകർച്ച നേരിടുകയാണ്. ഐടി മേഖലയും നിശ്ചലമായി. വികസനകാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീപീഡകരെ കയ്യാമം വച്ചു തെരുവിലൂടെ നടത്തുമെന്നു പറഞ്ഞ സർക്കാരിന്റെ കാലത്താണു വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കു തല മുണ്ഡനം ചെയ്യേണ്ടി വന്നത്. സ്ത്രീ സൗഹൃദവും സുരക്ഷയും എന്ന വാഗ്ദാനം പൊളിഞ്ഞതിന്റെ ഉദാഹരണമാണിത്. കേന്ദ്രം നൽകുന്ന അരിയും പലവ്യഞ്ജനങ്ങളും കിറ്റിലാക്കി കൊടുക്കാൻ ഒരു സർക്കാരിന്റെ ആവശ്യമുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post