വാഷിംഗ്ടണ്‍: അന്തര്‍ദ്ദേശീയതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വീണ്ടും ലോക രാജ്യങ്ങളുടെ അംഗീകാരം. നാളെ ആരംഭിക്കുന്ന രാജ്യാന്തര ഊര്‍ജ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആഗോള ഊര്‍ജ- പരിസ്ഥിതി പ്രവര്‍ത്തന നേതൃത്വ പുരസ്കാരം (ഗ്ലോബല്‍ എനര്‍ജി ആന്റ് എന്‍വയണ്‍മെന്റ് ലീഡര്ഷിപ്) സമ്മാനിക്കും.
‘സെറാ വീക് കോണ്‍ഫറന്‍സ് 2021’ ല്‍ നാളെ വീഡിയോ വഴി മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് 5 വരെയാണ് സമ്മേളനം.
Discussion about this post