തിരുവനന്തപുരം: സംസ്ഥാന നിയസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം നേതാക്കളെ അറിയിച്ചത്.
രാഷ്ട്രിയ പാര്‍ട്ടിയാണ് വിശദീകരണം നല്‍കേണ്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സുപ്രീം കോടതിയെ അറിയിക്കും.
Discussion about this post