മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആര്‍എസ്എസിന് അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസ് ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ല.
അതിനാല്‍ തന്നെ അവര്‍ക്ക് ഒരു അവകാശവും ഇല്ല. സാധാരണക്കാരനോട് നീതി കാണിക്കാന്‍ കഴിയാത്ത ബിജെപിക്ക്ഭാരത് മാതാ കീ ജയ് വിളിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നാണ് ഉദ്ദവിന്‍റെ സംശയം.മഹാരാഷ്ട്രയോ, ഇന്ത്യയോ ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നും താക്കറെ പറഞ്ഞു.








