ഡൽഹി: വിമാനത്തിൽ യാത്ര ചെയ്യാൻ പണമില്ലാത്തവർക്കായി പുതിയ കണ്ടുപിടുത്തവുമായി പഞ്ചാബ് സ്വദേശി. പഞ്ചാബ് റഫാൽ എന്നാണ് അദ്ദേഹം തന്റെ വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. റഫാൽ വിമാനങ്ങളുടെ മാതൃകയിലാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.
രാംപാൽ ബനിവാൾ എന്ന ആർകിടെക്ടാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ് ഇതിന്റെ നിർമ്മാണ ചെലവ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റോഡ് മാർഗ്ഗം മണിക്കൂറിൽ പതിനഞ്ച് മുതൽ ഇരുപത് കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും.
Punjab: Architect designs jet-shaped vehicle that runs at 15-20km/h speed in Bathinda's Rama Mandi. pic.twitter.com/NBLWCLA8RJ
— ANI (@ANI) March 4, 2021
താൻ ഉടൻ ആരംഭിക്കാൻ പോകുന്ന കൾച്ചറൽ പാർക്കിൽ വാഹനം പ്രദർശനത്തിന് വെക്കുമെന്ന് ബനിവാൾ പറയുന്നു. വിമാനയാത്രക്ക് പണമില്ലാത്തവർക്ക് തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ തന്റെ പഞ്ചാബ് റഫാലിന് സാധിക്കുമെന്ന് ബനിവാൾ വ്യക്തമാക്കുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർ വാഹനത്തിൽ യാത്ര ചെയ്ത് ഉല്ലസിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.








