ഡെറാഡൂൺ: ഡൽഹി ഡെറാഡൂൺ ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ഉത്തരാഖണ്ഡിലെ കാൻസ്രോയിലായിരുന്നു സംഭവം. സി-4 കമ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. യാത്രക്കാരെ എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചതായും ആളപായമൊന്നും ഇല്ലെന്നും പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേന തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Discussion about this post