ചെന്നൈ : കമൽ ഹാസന്റെ താര രാഷ്ട്രീയത്തിനു തമിഴകത്തു വലിയ ഭാവിയില്ലെന്നും കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകൻ കമലിനെതിരെ പ്രചരണത്തിനിറങ്ങുമെന്നും നടിയും ബിജെപിയുടെ പ്രവർത്തകയുമായ ഗൗതമി.
ചെന്നൈയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഹാര്‍ബര്‍ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണു ഗൗതമി ഇത് പറഞ്ഞത്. ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടിൽ അങ്ങോളമിങ്ങോളം പ്രചരണം നയിക്കുകയാണ് ഗൗതമി. രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സീറ്റിനു വേണ്ടിയല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും അവർ പറഞ്ഞു.










