ഭുവനേശ്വര്‍: അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയിലധികം രൂപ വിലയുള്ള പാമ്പിൻ വിഷവുമായി ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘത്തെ ഒഡിഷയില്‍ നിന്നും പിടികൂടി. ഭുവനേശ്വര്‍ വനം വകുപ്പ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇവരുടെ പക്കല്‍ നിന്ന് ലഭിച്ചത് ഒരു ലിറ്റര്‍ വിഷമാണ്.
പത്ത് ലക്ഷം രൂപയ്ക്കാണ് വിഷം കൈമാറ്റം ചെയ്യാന്‍ ഇവര്‍ കരാര്‍ ചെയ്തിരുന്നതെന്നും , ഏകദേശം 200 മൂര്‍ഖന്‍ പാമ്പുകളിൽ നിന്നാണ് ഒരു ലിറ്റര്‍ വിഷം ശേഖരിക്കുന്നതെന്നും ജില്ലാ വനം വകുപ്പുദ്യോഗസ്ഥനായ അശാക് മിശ്ര പറഞ്ഞു. പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായും അദ്ദേഹം അറിയിച്ചു.
Discussion about this post