ഡൽഹി: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ജൂൺ 30 വരെയാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ അവസരം. നേരത്തെ മാർച്ച് 31 ആയിരുന്നു ഇതിനുള്ള അവസാന തീയതി. ഇതാണ് ആദായ നികുതി വകുപ്പ് നീട്ടിയിരിക്കുന്നത്.
കൊവിഡ് ബാധയെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് നാളെ മുതൽ ഇടപാടുകൾക്ക് പിഴ ഈടാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ നാളെ മുതൽ അസാധുവാകുമെന്നും അറിയിപ്പ് ഉണ്ടായിരുന്നു.
ഈ നടപടികളാണ് താത്കാലികമായി ആദായ നികുതി വകുപ്പ് നിർത്തി വെച്ചിരിക്കുന്നത്.
Discussion about this post